Webdunia - Bharat's app for daily news and videos

Install App

തിരഞ്ഞെടുപ്പ്: മൂത്ത സഹോദരന്‍ സിപിഎം സ്ഥാനാര്‍ത്ഥി, ഇളയ സഹോദരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി!

എ കെ ജെ അയ്യര്‍
ശനി, 14 നവം‌ബര്‍ 2020 (11:45 IST)
നെയ്യാറ്റിന്‍കര: ഒരമ്മ പെറ്റ മക്കളായ സഹോദരങ്ങള്‍ ഒരു വാര്‍ഡില്‍ തന്നെ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ കാണാന്‍ കഴിയുന്നത്. മൂത്ത സഹോദരന്‍ സി.പി.എം ആണെങ്കില്‍ ഇളയ സഹോദരന്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത്.
 
നെയ്യാറ്റിന്‍കര നഗരസഭയുടെ മരുതത്തൂര്‍  വാര്‍ഡിലാണ് ഇവര്‍ തമ്മില്‍ മത്സരിക്കുന്നത്. മൂന്നു സഹോദരനായ പുരുഷോത്തമന്‍ നായര്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. അതെ സമയം സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടന്ന ഇളയ സഹോദരന്‍ എസ.സനല്‍കുമാര്‍ കോണ്‍ഗ്രസ് ടിക്കറ്റിലും മത്സരിക്കുന്നു.
 
 ഇവരുടെ മാതാവായ വസുന്ധരാമ്മ നേരത്തെ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു എന്നാണ് പറയുന്നത്. പക്ഷെ മാതാവിനൊപ്പമാണ് സി.പി.എം പ്രവര്‍ത്തകനായ പുരുഷോത്തമന്‍ നായര്‍ താമസിക്കുന്നത്. എങ്കിലും മാതാവ് പക്ഷം പിടിക്കാനില്ല, പകരം മാതാവിന്റെ അനുഗ്രഹം ഇരുവര്‍ക്കുമുണ്ട്. മാതാവിന്റെ മനസ്സില്‍ ഇവരില്‍ ആര് ജയിച്ചാലും താന്‍ കൗണ്‍സിലറുടെ മാതാവാകും എന്നാവാം കണക്കുകൂട്ടുന്നത്.
 
കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭയിലെ പുറ്റിംഗല്‍ വാര്‍ഡിലും ഇതേ രീതിയില്‍ സഹോദരങ്ങള്‍ തമ്മിലാണ് പ്രധാനമായും മാറ്റുരയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

അടുത്ത ലേഖനം
Show comments