കള്ളവോട്ട് ചെയ്യാൻ ആഹ്വാനം നടത്തിയതിന് കെ സുധാകരനെതിരെ കേസ്
നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യണമെന്ന് ആഹ്വാനം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കേസെടുത്തു. കെ കുഞ്ഞിരാമൻ എം എൽ എ നൽകിയ പരാതിയിൽ കാഞ്ഞങ്ങാട് കോടതിയുടെ നിർദേശപ്രകാരം ബേക്കൽ പൊലീസാണ് കേസെടുത്തത്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന ബൂത്ത് തല കുടുംബയോഗത്തിലാണ് കെ സുധാകരന്റെ പരസ്യമായ കള്ളവോട്ട് ആഹ്വാനം. കുടുംബയോഗത്തില്‍ പങ്കെടുത്തയാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതോടെയാണ് സംഭവം വാർത്തയായത്. വിജയിക്കാന്‍ സാധ്യത ഉണ്ടാകണമെങ്കില്‍ എത് വിധേനയും പോളിങ്ങ് ശതമാനം ഉയര്‍ത്തണമെന്ന് സുധാകരന്‍ പറഞ്ഞു.
അതിനായി സ്വര്‍ഗത്തില്‍പോയവരും നരകത്തില്‍പോയവരും പുറത്തുള്ളവരും ഇവിടെ വോട്ട് ചെയ്യണം. 58 മുതല്‍ 73.5 ശതമാനം വരെ മാത്രം ശരാശരി പോളിങ്ങ് നടക്കുന്ന മണ്ഡലത്തിലെ 90 ശതമാനം പോളിംഗ്, അതാണ് നിങ്ങള്‍ക്കുള്ള ടാര്‍ജറ്റെന്നുമാണ് കെ സുധാകരന്‍ പ്രവര്‍ത്തകരോട് പറഞ്ഞത്. എതിരാളികളോട് കള്ളവോട്ട് ചെയ്യരുതെന്ന് ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ല.
സംഭവം വാർത്തയായതോടെ ഇടതുമുന്നണി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ തടയണമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്ന വിശദീകരാണവുമായി സുധാകർ രംഗത്തെത്തിയിരുന്നു.