Publish Date: Tue, 09 Mar 2021 (13:57 IST)
Updated Date: Tue, 09 Mar 2021 (14:00 IST)
കെ പി സി സി അധ്യക്ഷനാവാനുള്ള കെ സുധാകരന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കെ സുധാകരന്‍ പ്രസിഡന്‍റാകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ മത്സരിക്കാന്‍ താനില്ലെന്ന് മുല്ലപ്പള്ളി വ്യക്‍തമാക്കിയതോടെ സുധാകരന്‍റെ വഴി അടഞ്ഞു.
താന്‍ പ്രസിഡന്‍റാകുമെന്ന രീതിയിലുള്ള ചര്‍ച്ചയ്‌ക്ക് ഇനി പ്രസക്‍തിയില്ലെന്ന് കെ സുധാകരന്‍ വ്യക്‍തമാക്കി. “ഞാനടക്കം എല്ലാവരും മുല്ലപ്പള്ളിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തുന്നില്ല” - സുധാകരന്‍ പറഞ്ഞു.
“മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി വ്യക്‍തമാക്കിയതോടെ ഞാന്‍ അധ്യക്ഷനാകുമെന്ന ചര്‍ച്ച അടഞ്ഞ അധ്യായമായി മാറി. ഞാന്‍ അതിനുവേണ്ടി നടക്കുന്നയാളല്ല. ഇക്കാര്യത്തില്‍ എ ഐ സി സി നേതൃത്വവുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ല” - സുധാകരന്‍ വ്യക്‍തമാക്കി.
മുല്ലപ്പള്ളി മത്സരിക്കില്ലെന്ന് വ്യക്‍തമായതോടെ കണ്ണൂര്‍ മണ്ഡലത്തില്‍ സതീശന്‍ പാച്ചേനി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി.