Publish Date: Tue, 16 Mar 2021 (08:26 IST)
Updated Date: Tue, 16 Mar 2021 (08:28 IST)
രണ്ടുദിവസം വീതം സ്വന്തം മണ്ഡലങ്ങളില്‍ പ്രചരണം നടത്താന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും രണ്ടുദിവസം വീതം പ്രചരണത്തിറങ്ങുകയാണ് സുരേന്ദ്രന്‍റെ പദ്ധതി.
ഇതിനായി പാര്‍ട്ടി ഹെലികോപ്‌ടര്‍ അനുവദിച്ചുകഴിഞ്ഞു. രണ്ടുദിവസം കോന്നിയില്‍ പ്രചരണം കഴിഞ്ഞാല്‍ പിന്നെ മഞ്ചേശ്വരത്തേക്ക് പറക്കും. അവിടെ രണ്ടുദിവസം നിന്നശേഷം വീണ്ടും കോന്നിയിലേക്ക്.
ഇതിനിടയില്‍ മറ്റ് മണ്ഡലങ്ങളിലേക്കും സുരേന്ദ്രന് പോകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഹെലികോപ്‌ടറില്ലാതെ പറ്റില്ല.