Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയപ്രതീക്ഷ നഷ്‌ടമായെന്ന് കെ സുധാകരന്‍, രാജിവയ്‌ക്കാത്തത് തെരഞ്ഞെടുപ്പായതുകൊണ്ട് മാത്രം; കോണ്‍‌ഗ്രസില്‍ വന്‍ പൊട്ടിത്തെറി

വിജയപ്രതീക്ഷ നഷ്‌ടമായെന്ന് കെ സുധാകരന്‍, രാജിവയ്‌ക്കാത്തത് തെരഞ്ഞെടുപ്പായതുകൊണ്ട് മാത്രം; കോണ്‍‌ഗ്രസില്‍ വന്‍ പൊട്ടിത്തെറി

സുബിന്‍ ജോഷി

, ചൊവ്വ, 16 മാര്‍ച്ച് 2021 (13:15 IST)
സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതിന് ശേഷം കോണ്‍ഗ്രസിന് വിജയപ്രതീക്ഷ നഷ്‌ടമായെന്ന് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍. ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നിരാശയുണ്ടാക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയാണിതെന്നും സുധാകരന്‍.
 
ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തിലാന് സുധാകരന്‍ പൊട്ടിത്തെറിച്ചത്. സുധാകരന്‍റെ തുറന്നുപറച്ചില്‍ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
 
കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റ് എന്ന ആലങ്കാരിക പദവി തനിക്ക് ആവശ്യമില്ലെന്നും ഇപ്പോള്‍ രാജിവയ്‌ക്കാത്തത് തെരഞ്ഞെടുപ്പായതുകൊണ്ട് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. 
 
കോണ്‍ഗ്രസിന്‍റെ ഹൈക്കമാന്‍ഡ് എന്നുപറയുന്നത് സോണിയാഗാന്ധിയോ രാഹുല്‍ ഗാന്ധിയോ അല്ലെന്നും അത് കെ സി വേണുഗോപാലാണെന്നും സുധാകരന്‍ പറയുന്നു. വേണുഗോപാലിന്‍റെ താല്‍പ്പര്യത്തിന് അനുസരിച്ച് കുറേ ആളുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ഉണ്ടായത്. വിജയ സാധ്യതയേക്കാള്‍ വേണ്ടപ്പെട്ടവര്‍ എന്ന പരിഗണനയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായപ്പോള്‍ കണ്ടത്. ഇപ്പോഴത്തെ എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തം കെ സി വേണുഗോപാല്‍, ഉമ്മന്‍‌ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കാണെന്നും കെ സുധാകരന്‍ തുറന്നടിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശോഭ സുരേന്ദ്രന് സീറ്റ് നൽകണമെന്ന നിലപാടിലുറച്ച് കേന്ദ്ര നേതൃത്വം, കഴക്കൂട്ടത്ത് മത്സരിച്ചേക്കും