Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂന്തുറയിൽ ആഗസ്റ്റ് 31 വരെ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന മറ്റു സ്ഥലങ്ങൾ ഏതൊക്കെയെന്ന് അറിയണ്ടേ?

വൈദ്യുതി
, വെള്ളി, 5 ഓഗസ്റ്റ് 2016 (18:09 IST)
പൂന്തുറയിൽ റോഡുപണി നടക്കുന്നതിനാൽ ഈ പരിധിയിൽ വരുന്ന എല്ലാ സ്ഥലങ്ങളിലും നാളെ മുതൽ ആഗസ്റ്റ് 31 വരെ വൈദ്യുതി മുടങ്ങുമെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ ജെ മുഹമ്മദ് സിയാദ് അറിയിച്ചു. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക. ഇത് പൂർണ്ണമായോ ഭാഗികമായോ ആകാം.
 
അതോടൊപ്പം മണക്കാട് പ്രദേശത്തും മംഗലപുരത്തും വൈദ്യുതി മുടങ്ങും. കെ വി ലൈനി‍ല്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മണക്കാട്, ജി എച്ച് എസ് ലെയിന്‍, ബലവാന്‍ നഗര്‍, ഗുരുമന്ദിരം, ത്രിമൂര്‍ത്തി, ശാസ്താംകാവ്, ഐക്കുട്ടിക്കോണം, വേങ്ങോട് ജംഗ്ഷന്‍, മുത്തുക്കോണം, മാവുവിള, കളിയ്ക്കല്‍, പാലോട്, മനനകം എന്നീ ഭാഗങ്ങളില്‍ നാളെ ഒരു ദിവസത്തേക്ക് വൈദ്യുതി മുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുധീരനെ കുപ്പിയിലിറക്കാന്‍ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിയെ പൂട്ടിയതാര് ? - പ്രതികാരത്തിനൊരുങ്ങി ഹൈക്കമാന്‍ഡ്