Webdunia - Bharat's app for daily news and videos

Install App

ആനക്കൊമ്പ് വിവാദം; മോഹൻലാലിന്റെ വാദം ശരിവെച്ച് വനംവകുപ്പ് - ഹര്‍ജിക്കാരന്റെ നിലപാട് തള്ളി!

മോഹന്‍ലാലിന്റെ വസതിയില്‍ നിന്ന് ആനക്കൊമ്പുകള്‍ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത കേസിലാണ് മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് രംഗത്തെത്തിയത്.

Webdunia
വെള്ളി, 19 ജൂലൈ 2019 (14:52 IST)
ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസില്‍ മോഹന്‍ലാലിന് അനുകൂലമായി വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയെന്ന് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു. .പ്രശസ്തിക്ക് വേണ്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും വനം വകുപ്പ് അറിയിച്ചു.
 
മോഹന്‍ലാലിന്റെ വസതിയില്‍ നിന്ന് ആനക്കൊമ്പുകള്‍ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത കേസിലാണ് മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് രംഗത്തെത്തിയത്. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും, ആനക്കൊമ്പ് തനിക്ക് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു.
 
ആനക്കൊമ്പ് നിയമപരമല്ലാതെ വഴികളില്‍ കൂടി മോഹന്‍ലാല്‍ സമ്പാദിച്ചതാണെന്നുള്ള വാദം തള്ളിയ വനം വകുപ്പ് പ്രശസ്തിക്ക് വേണ്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും വാദിച്ചു. വന്യമൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധമകല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.
 
2012ല്‍ മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ആനക്കൊമ്പ് കണ്ടെത്തിയിരുന്നു. നാലു ആനക്കൊമ്പുകളുടെയും ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കം ഉള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ എ പൗലോസാണ് ഡിവിഷന്‍ബെഞ്ചിനെ സമീപിച്ചിരുന്നത്.
 
കേസില്‍ മതിയായ അന്വേഷണം നടത്താതെ നിയമവിരുദ്ധമായാണ് വനം വകുപ്പ് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം നല്‍കിയതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments