Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയരാജൻ പിണറായിക്ക് രാജിക്കത്തു കൈമാറി; രാജി എപ്പോൾ പുറത്തു വിടണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും!

മുഖ്യമന്ത്രി കലിച്ചതോടെ ജയരാജൻ രാജിക്കത്തു കൈമാറി; രാജി എപ്പോൾ പുറത്തു വിടണമെന്ന് ഒരാള്‍ തീരുമാനിക്കും

ep jayarajan
തിരുവനന്തപുരം , വ്യാഴം, 13 ഒക്‌ടോബര്‍ 2016 (15:03 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ രാജിക്കത്തു നൽകിയതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്‌ടമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്.

ജയരാജന്‍ രാജിക്കത്ത് നല്‍കിയെങ്കിലും രാജി വിവരം മുഖ്യമന്ത്രി എപ്പോള്‍ പുറത്തുവിടുമെന്ന് വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി തന്നെ വാര്‍ത്ത പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ട്.

ചിലപ്പോള്‍ ഇന്നുതന്നെ രാജിവിവരം പുറത്തുവിട്ടേക്കും. അല്ലെങ്കിൽ വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റിലെ ചർച്ചക്കും കേന്ദ്ര നേതൃത്വവുമായി കൂടിയാലോചനക്കും ശേഷം പുറത്തുവിടുക.

വിജിലൻസ് കേസിൽ പ്രതി ചേർക്കപ്പെടുന്നതിനു മുമ്പ് സ്വയം ഒഴിഞ്ഞു പോകാനുള്ള  അവസരം എന്ന നിലയിലാണ് മുഖ്യമന്തി പിണറായി വിജയന്‍ ജയരാജന്റെ രാജിക്കത്തു വാങ്ങിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല് ജിബി റാം, രണ്ടു പിന്‍ക്യാമറ; ഹുവായ്‌ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ ഹൊണർ 8 വിപണിയിലേക്ക്