Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

മുഖ്യമന്ത്രി പദവിയെ തെറിവിളിച്ച് അധിക്ഷേപിച്ച കെ സുധാകരനെതിരെ നിയമ നടപടി എടുക്കണമെന്ന് ഇപി ജയരാജന്‍

Ep Jayarajan News

സിആര്‍ രവിചന്ദ്രന്‍

, ശനി, 18 മാര്‍ച്ച് 2023 (11:57 IST)
മുഖ്യമന്ത്രി പദവിയെ തെറിവിളിച്ച് അധിക്ഷേപിച്ച കെ സുധാകരനെതിരെ നിയമ നടപടി എടുക്കണമെന്ന് ഇപി ജയരാജന്‍. സുധാകരന്‍ രാഷ്ട്രീയ കേരളത്തിനും സാംസ്‌കാരിക കേരളത്തിനും അപമാനമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇത് പരിശോധിക്കണം എന്നും രാഷ്ട്രീയത്തിന് ചേരാത്ത ഒരാളെ ഈ സ്ഥാനത്ത് നിലനിര്‍ത്തണോ എന്ന് കേരളത്തിലെ കോണ്‍ഗ്രസും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
കൂടാതെ കോണ്‍ഗ്രസില്‍ ബോധമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ സുധാകരനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പരസ്യമായി മാപ്പുപറയിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടിയെ പിതാവ് കൊണ്ടെത്തിച്ചത് തെറ്റായ പരീക്ഷാ കേന്ദ്രത്തില്‍; കൃത്യസമയത്ത് ജീപ്പില്‍ സൈറണ്‍ മുഴക്കി പെണ്‍കുട്ടിയെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ച് യുവ പോലീസുകാരന്‍