സിപിഐഎമ്മിലെ പ്രായപരിധിയില്‍ ഒരാള്‍ക്ക് മാത്രം ഇളവ് എന്നത് തെറ്റായ വ്യാഖ്യാനം: ഇ പി ജയരാജന്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 മാര്‍ച്ച് 2025 (12:59 IST)
സിപിഐഎമ്മിലെ പ്രായപരിധിയില്‍ ഒരാള്‍ക്ക് മാത്രം ഇളവ് എന്നത് തെറ്റായ വ്യാഖ്യാനമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. പ്രായപരിധി എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നയമാണ്. അത് നിയമപരമായ പരിരക്ഷയുടെ ഭാഗമായിട്ടുള്ളതല്ല. സഹകരണ മേഖലയിലും ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. 
 
ഒരാള്‍ തന്നെ സഹകരണ മേഖലയില്‍ പ്രസിഡണ്ടായി വരുന്നത് അതിന്റെ പ്രവര്‍ത്തനരംഗത്ത് ആശങ്കകള്‍ക്കിടയാക്കും. ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന പുതിയ തലമുറ വരുന്നുണ്ട്. കേരള ജനത ഇന്ന് വിദ്യാഭ്യാസരംഗത്ത് ഉന്നതിയിലാണ്. അതുകൊണ്ട് പുതിയ തലമുറയുള്ളവരെ നേതൃരംഗത്ത് ഉയര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
 
സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പ്രായപരിധിയുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍ അഭിപ്രായം പറഞ്ഞത്. അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ വലതുപക്ഷ തീവ്രവാദ ശക്തികളാണെന്നും ഇത് നാടിനു ഗുണം ചെയ്യില്ലെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments