Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാണക്കേടില്‍ ഇടത് പാര്‍ട്ടികള്‍; ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ടുപോലും കിട്ടിയില്ല

നാണക്കേടില്‍ ഇടത് പാര്‍ട്ടികള്‍; ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ടുപോലും കിട്ടിയില്ല

സിആര്‍ രവിചന്ദ്രന്‍

, ശനി, 8 ഫെബ്രുവരി 2025 (19:33 IST)
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നാണക്കേടില്‍ ഇടത് പാര്‍ട്ടികള്‍. മത്സരിച്ച ആറ് സീറ്റില്‍ ഒരിടത്ത് പോലും 500 വോട്ടുകള്‍ തികച്ചു നേടാന്‍ സാധിച്ചില്ല. 6 മണ്ഡലങ്ങളിലും ഏറെ പിന്നിലാണ് ഇടത് പാര്‍ട്ടികളുടെ വോട്ട്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടിയായ സിപിഐഎമ്മിന് രണ്ട് സീറ്റുകളിലാണ് മത്സരിച്ചത്. ഈ രണ്ടു മണ്ഡലങ്ങളിലും നോട്ടയ്ക്ക് ലഭിച്ചതിന്റെ പകുതി വോട്ടുകള്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.
 
അതേസമയം ബിജെപി രാജ്യതലസ്ഥാനം തിരികെ പിടിക്കുന്നത് 27 വര്‍ഷത്തിന് ശേഷമാണ്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ പാര്‍ട്ടികള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. പരാജയം സമ്മതിച്ച് മുന്‍ മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവള്‍ രംഗത്തെത്തി. ഡല്‍ഹിയില്‍ പ്രതിപക്ഷം ക്രിയാത്മകമായിരിക്കുമെന്ന് കെജരിവാള്‍ വ്യക്തമാക്കി. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരന് മോശം സിബില്‍ സ്‌കോര്‍; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിനെ കുടുംബം