വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് കോൺഗ്രസ് നേതാവ് അടൂർ പ്രകാശുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിന് ശേഷം പ്രകാശിനെ പ്രതികൾ വിളിച്ചുവെന്നും കൊലപാതകത്തിൽ അടൂർ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിന് കൊടുത്ത സന്ദേശംഇതാണോ കോൺഗ്രസ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. ഇവർക്ക് ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. എല്ല ജില്ലകളിലും കോൺഗ്രസ് ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.