Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്നും ഇന്നും സിപിഎമ്മിന് എല്ലാക്കാര്യങ്ങളിലും ഒരേ നിലപാട്; കാനത്തിന് മറുപടിയുമായി ഇപി ജയരാജന്‍ രംഗത്ത്

ഉപദേശിക്കാൻ മുഖ്യമന്ത്രി യോഗ്യനെന്നു കാനം സമ്മതിച്ചതിൽ സന്തോഷം: ഇപി ജയരാജൻ

അന്നും ഇന്നും സിപിഎമ്മിന് എല്ലാക്കാര്യങ്ങളിലും ഒരേ നിലപാട്; കാനത്തിന് മറുപടിയുമായി ഇപി ജയരാജന്‍ രംഗത്ത്
കണ്ണൂർ , വ്യാഴം, 13 ഏപ്രില്‍ 2017 (19:27 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി ഇപി ജയരാജൻ എംഎൽഎ രംഗത്ത്.

കാനത്തെ ഉപദേശിക്കാൻ മുഖ്യമന്ത്രി യോഗ്യനാണെന്നു അദ്ദേഹം ഇപ്പോഴെങ്കിലും പറഞ്ഞതിൽ സന്തോഷമുണ്ട്. അന്നും ഇന്നും സിപിഎമ്മിന് എല്ലാക്കാര്യങ്ങളിലും ഒരേ നിലപാടാണ്. വർഗീസ് കേസ്, രാജൻ കേസ് സമയങ്ങളിൽ സിപിഐയുടെ നിലപാട് എന്തായിരുന്നു എന്ന് ഓർക്കണമെന്നും ജയരാജന്‍ പറഞ്ഞു.

സിപിഐ മന്ത്രിമാരുടെ പ്രവർത്തന ശൈലിയെ കുറിച്ചു സിപിഎം പരസ്യ പ്രസ്താവനയ്ക്കിറങ്ങിയാൽ എങ്ങനെയിരിക്കുമെന്നു സിപിഐ ഓർമിക്കുന്നതു നല്ലതാണെന്നും കണ്ണൂർ പാപ്പിനിശേരിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ ജയരാജന്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് മ​തി​ലി​ടി​ഞ്ഞ് വീ​ണ് അ​മ്മ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളും മ​രി​ച്ചു