ഇപി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്; സിപിഐക്ക് വമ്പന്‍ ഓഫര്‍ - വകുപ്പുകളില്‍ ചലനം സംഭവിച്ചേക്കും!

ഇപി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്; സിപിഐക്ക് വമ്പന്‍ ഓഫര്‍ - വകുപ്പുകളില്‍ ചലനം സംഭവിച്ചേക്കും!

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (15:00 IST)
ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം തെറിച്ച ഇപി ജയരാജന്‍ മടങ്ങിവരുന്നത് പൂര്‍വ്വാധികം ശക്തിയോടെ. സിപിഎമ്മിന്റെയും സിപിഐയുടെയും പിന്തുണയോടെയാകും കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവ് മന്ത്രിസഭയിലേക്ക് എത്തുക.

മുഖ്യമന്ത്രി പിറണറായി വിജയന്‍ അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പായി ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17ന്) ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്യും. നേരത്തേ കൈകാര്യം ചെയ്‌തിരുന്ന വ്യവസായ വകുപ്പ് തന്നെയാകും അദ്ദേഹത്തിന് ലഭിക്കുക.

ഇപി വ്യവസായ വകുപ്പ് ഏറ്റെടുക്കുമ്പോള്‍ എസി മൊയ്‌തീന് സഹകരണം തിരിച്ചു നല്‍കും. കെകെ ഷൈലജയുടെ കൈവശമിരിക്കുന്ന കായികവും സാമൂഹിക ക്ഷേമവും തിരികെ ഏല്‍പ്പിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

ജയരാജന് മന്ത്രിസ്ഥാനം നല്‍കുന്നതിനെ ചൊല്ലി സി പി ഐയില്‍ നിന്ന് എതിര്‍പ്പുണ്ടാകില്ല. ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുണ്ടായാല്‍ ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കി തര്‍ക്കം ഒഴിവാക്കാനാകും സി പി എം ശ്രമിക്കുക.

മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ച്  വെള്ളിയാഴ്‌ച ചേരുന്ന സിപിഎം നേതൃയോഗങ്ങളില്‍  അന്തിമ രൂപമാകും. തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷമാകും ജയരാജന്റെ മന്ത്രി സ്ഥാനം സംബന്ധിച്ച ഔദ്യോഗിക തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments