Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍

Ernakulam
എഴുപത്തഞ്ചുകാരിയായ വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതികളായ മൂന്നു പേരെ പോലീസ് അറസ്‌റ് ചെയ്തു. കോലഞ്ചേരിക്കടുത്ത പാങ്കോട്ട്  ഇരുപ്പാച്ചിറയിയിലെ ഒരു സ്ത്രീയുടെ വീട്ടിലായിരുന്നു സംഭവം നടന്നത്.
 
അന്യദേശ തൊഴിലാളികളായ മൂവര്‍ സംഘമാണ് പുത്തന്‍ കുരിശ് പോലീസിന്റെ വലയിലായായത്.  പുകയില നല്‍കാമെന്ന് പറഞ്ഞു ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള സംഘം വൃദ്ധയെ കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പിന്നീട് ഇവരെ ഓട്ടോയില്‍ ഇവരുടെ വീട്ടിനടുത്ത് ഇറക്കിവിട്ടു. അവശ നിലയില്‍ കണ്ട വൃദ്ധയെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.
 
ഇതുകൂടാതെ പ്രതികള്‍ ഇവരുടെ ശരീരമാസകലം കത്തി കൊണ്ട് വരഞ്ഞിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചിട്ടുമുണ്ട്. വന്കുടലിനും പരിക്കുണ്ട്. വൃദ്ധയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കി. കൂട്ട് പ്രതികളെ തിരയുകയാണ് പോലീസ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശമദ്യമെന്ന പേരിൽ വിറ്റത് കട്ടൻ ചായ, 900 രൂപ നൽകി വാങ്ങി യുവാക്കൾ