Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ച സംഭവം; വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലില്‍ പരിഹാരം

ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ച സംഭവം; വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലില്‍ പരിഹാരം

ശ്രീനു എസ്

, ചൊവ്വ, 8 ജൂണ്‍ 2021 (08:56 IST)
ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലില്‍ പരിഹാരം. ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ച എറണാകുളം തൃക്കാക്കര വെണ്ണലയില്‍ പ്രവര്‍ത്തിക്കുന്ന മേരി മാതാ സി ബി എസ് ഇ പബ്ലിക് സ്‌കൂളിനെക്കുറിച്ച് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നത്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു. വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസിനോട് നിര്‍ദ്ദേശിച്ചു.
 
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നേരിട്ട് സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി എന്നതിന്റെ പേരില്‍ ആര്‍ക്കും പഠനം നിഷേധിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം സ്‌കൂള്‍ പ്രിന്‍സിപ്പാളിന് നല്‍കി. ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പരാതിക്കാരെ അടക്കം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുപ്പിക്കാന്‍ വേണ്ട നടപടി എടുത്തിട്ടുണ്ടെന്ന്  സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിച്ചു.പിന്നാലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് ലിങ്ക് നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണല്‍ പൂന്തുറ മുതല്‍ വേളി വരെ നിക്ഷേപിക്കണമെന്ന് മന്ത്രി ആന്റണി രാജു