Webdunia - Bharat's app for daily news and videos

Install App

ഏഴു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 2 ഏപ്രില്‍ 2024 (19:13 IST)
എറണാകുളം: ഏഴു കിലോ കഞ്ചാവുമായി രണ്ടു ഒഡീഷ സ്വദേശികളെ പോലീസ് പിടികൂടി. രമാകാന്ത്, ലോയൻ സ്വയിൻ എന്നിവരെ തൃക്കാക്കര പോലീസ്, യോദ്ധാവ് ടീമും ചേർന്നാണ് സംയുക്ത പരിശോധനയിൽ പിടികൂടിയത്.

കാക്കനാട്ടെ വാഴക്കാല ഓലിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ ഒന്നര മാസം മുമ്പ് ഒഡീഷയിലേക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് വിൽപ്പന നടത്തി കൊള്ളലാഭം എടുക്കാം എന്ന ഉദ്ദേശത്തോടെ കഞ്ചാവ് കൊണ്ടുവന്നത്. അവിടെ നിന്ന് ഒരു കിലോ കഞ്ചാവ് ആയിരം രൂപയ്ക്ക് വാങ്ങി കൊച്ചിയിൽ 17000 രൂപയ്ക്കാണ് ഇവർ വിൽക്കുന്നത്. പല തവണ ഇവർ ഇത് ആവർത്തിച്ചിട്ടുണ്ടെന്നാണ് സൂചന.

ഞായറാഴ്ച പുലർച്ചെ ട്രെയിനിൽ കൊച്ചിയിലെത്തിയ ഇവരെ വാടക വീട് വളഞ്ഞായിരുന്നു പിടികൂടിയത്. ഇവരുടെ മുറിയിൽ നിന്ന് മൂന്നു കിലോയും സമീപത്തെ അടഞ്ഞു കിടന്ന മുറിയിൽ നിന്ന് നാല് കിലോയുമാണ് പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments