Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടൈക്കനാലിൽ കഞ്ചാവ് കൃഷി : ആറു മലയാളികൾ പിടിയിൽ

കൊടൈക്കനാലിൽ കഞ്ചാവ് കൃഷി : ആറു മലയാളികൾ പിടിയിൽ
, ഞായര്‍, 17 ഡിസം‌ബര്‍ 2023 (16:46 IST)
കൊടൈക്കനാൽ: തമിഴ്‌നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിനു സമീപം കഞ്ചാവ് കൃഷി നടത്തി വിൽപ്പന ചെയ്തിരുന്ന ആറു മലയാളികളെ കൊടൈക്കനാൽ പോലീസ് അറസ്റ്റ് ചെയ്തു. കൊടൈക്കനാലിൽ മണ്ണവന്നൂർ എന്ന പ്രദേശത്തു കഞ്ചാവ് കൃഷി ചെയ്ത ഡൊമിനിക് പീറ്റർ, ആൻസ് ജോഷി, അനിൽ ഫെർണാണ്ടസ്, അനീഷ് ഖാൻ, ജെയിസൺ, ജാൻ എന്നിവരാണ് പോലീസ് പിടിയിലായത്.
 
കഞ്ചാവിനൊപ്പം ലഹരി കൂൺ വിൽപ്പന നടത്തിവരുന്നതായും പൊലീസിന് രഹസ്യം വിവരം ലഭിച്ചതിനെ തുടർന്ന് കൊടൈക്കനാൽ ഡി.എസ്.പി മധുമതിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. വിൽപ്പനയ്ക്ക് വച്ചിരുന്ന കഞ്ചാവ്, ലഹരി കൂൺ എന്നിവ പിടിച്ചെടുക്കുകയും കഞ്ചാവ് കൃഷി നശിപ്പിക്കുകയും ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിടിച്ചുകെട്ടാനാവാതെ കൊവിഡ് ? സംസ്ഥാനത്ത് 1,523 സജീവ കേസുകൾ,നാലു മരണം സംഭവിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം