Select Your Language

Notifications

webdunia
webdunia
webdunia
webdunia

എറണാകുളം- ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടിയതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

Train

അഭിറാം മനോഹർ

, ബുധന്‍, 13 ഓഗസ്റ്റ് 2025 (18:22 IST)
എറണാകുളം- ഷൊര്‍ണൂര്‍ മെമു നിലമ്പൂരിലേക്ക് നീടിയതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയ്ന്‍ സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടിയതില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും അദ്ദേഹം നന്ദി അറിയിച്ചു.
 
66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയ്ന്‍ സര്‍വീസ് നടത്തുകയെന്നാണ് മന്ത്രിയുടെ കുറിപ്പില്‍ പറയുന്നത്. നിലമ്പൂര്‍ പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് നിറവേറ്റുന്നതെന്നും കേന്ദ്രമന്ത്രി കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ രാജ്യത്തെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു, നായ്ക്കളെ ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്, പൊട്ടിക്കരഞ്ഞ് നടി സദ