Webdunia - Bharat's app for daily news and videos

Install App

ഡ്യൂട്ടിക്കിടെ നായാട്ടിനുപോയ പോലീസുകാരന് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍
വെള്ളി, 22 ഒക്‌ടോബര്‍ 2021 (21:19 IST)
ഗൂഡല്ലൂർ:  ഡ്യൂട്ടിക്കിടെ നായാട്ടിനുപോയ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. തമിഴ്‌നാട് പൊലീസിലെ കോൺസ്റ്റബിൾ സിജു എന്ന 40 കാരനാണ് സസ്‌പെൻഷൻ ലഭിച്ചത്.

നീലഗിരി - വയനാട് അതിർത്തിയിലുള്ള എരുമാട് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ സിജു കൂട്ടുകാർക്കൊപ്പമാണ് തോക്കുമായി മുത്തങ്ങയിലെ സംരക്ഷിത വനത്തിൽ വേട്ടയ്ക്ക് പോയത്. നീലഗിരി എസ്.പി.ആശിഷ് റാവത്താണ് സിജുവിനെ സസ്‌പെൻഡ് ചെയ്തത്.

തലയിൽ ഹെഡ് ലൈറ്റ്, കൈയിൽ നാടൻ തോക്ക് എന്നിവയുമായി വനത്തിലൂടെ സിജു പോവുന്നത് വനം വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് സിജുവാണ് ക്യാമറയിൽ പതിഞ്ഞ ആൾ എന്ന് വ്യക്തമായി. തുടർന്ന് നൽകിയ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. സംഭവം നടന്ന ദിവസം സിജു എരുമാട് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതാണ് സസ്പെൻഷന് പ്രധാന കാരണമായത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments