Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിക്ക് അശ്ളീല സന്ദേശം അയച്ച സി.പി.എം ലോക്കൽ സെക്രട്ടറിക്കു സസ്‌പെൻഷൻ

Suspension CPM

എ കെ ജെ അയ്യര്‍

, ശനി, 18 സെപ്‌റ്റംബര്‍ 2021 (15:27 IST)
കൊല്ലം: യുവതിക്ക് അശ്ളീല സന്ദേശം അയച്ച സി.പി.എം ലോക്കൽ സെക്രട്ടറിയെ പാർട്ടി സസ്‌പെൻഡ് ചെയ്തു. തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ചവറ ഏറിയ കമ്മിറ്റി അംഗവുമായ ഇ.അനിലിനെതിരെയാണ് പാർട്ടി നടപടി. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ഇടുക്കി സ്വദേശിനിയായ യുവതിയാണ് ഇതുമായി ബന്ധപ്പെട്ട പരാതി സി.പി.എം ജില്ലാ കമ്മിറ്റിക്ക് നൽകിയത്. ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു യുവതിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇയാൾ ഇവർക്ക് അശ്ളീല സന്ദേശം അയയ്ക്കാൻ തുടങ്ങി. ഇതാണ് ഇയാൾക്ക് വിനയായത്.

യുവതിയെ ഇതുമായി ബന്ധപ്പെട്ട പരാതി പോലീസിൽ നൽകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു എന്നാണു സൂചന. തുടർന്നാണ് പാർട്ടി നേരിട്ട് അന്വേഷണം നടത്തുകയും അനിലിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20വര്‍ഷങ്ങള്‍ക്കുമുന്‍പ് താന്‍ ഭിക്ഷാടന മാഫിയയില്‍ നിന്ന് മോചിപ്പിച്ച ശ്രീദേവി ഇന്ന് നാലുവയസുകാരിയുടെ അമ്മ: മധുരവുമായി സുരേഷ്‌ഗോപി എത്തി