Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യ കിണറ്റില്‍ വീണു - രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും കുടുങ്ങി - ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു

ഭാര്യയെ രക്ഷിക്കാന്‍ ഇറങ്ങിയ ഭര്‍ത്താവ് കിണറ്റില്‍ കുടുങ്ങി

vanjarammud
, ഞായര്‍, 12 മാര്‍ച്ച് 2017 (14:47 IST)
ഭാര്യ കിണറ്റില്‍ വീണപ്പോള്‍ രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും കിണറ്റില്‍ അകപ്പെട്ടു. ഒടുവില്‍ ഫയര്‍ഫോഴ്സ് ജീവനക്കാരെത്തി ഇരുവരെയും രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയായിരുന്നു ആലിയാട്ടെ ദമ്പതികളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്.
 
ആലിയാട്ടെ ശ്രീജാ ഭവനില്‍ ശ്രീജ (28) യാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. രക്ഷപ്പെടുത്താനിറങ്ങിയ ഭര്‍ത്താവ് മണികണ്ഠനും തിരികെ കയറാന്‍ കഴിയാതെ വിഷമിച്ചു. ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട്ട് നിന്ന് ഫയര്‍ഫോഴ്സ് എത്തി വല ഉപയോഗിച്ച് രണ്ടു പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി മോദിയുടെ ഫാസിസിറ്റ് നടപടികള്‍ക്ക് വേഗതയേറും, ഇത് രാജ്യത്തിന് അപക‌ടമാണ്: വി എസ് അച്യുതാനന്ദൻ