Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടിയന്മാരുടെ കൂട്ടായ്‌മ പൂട്ടുന്നു; അഡ്മിന്‍മാരായ ദമ്പതികള്‍ക്കെതിരെ കേസെടുത്തു, ഇരുവരും ഒളിവില്‍ - 36 അഡ്‌മിന്മാരും കുടുങ്ങും

തിരുവനന്തപുരം , ശനി, 7 ജൂലൈ 2018 (20:01 IST)
പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയുടെ അഡ്മിന്‍മാര്‍ക്കെതിരെ എക്‍സൈസ് കേസെടുത്തു.

അഡ്മിന്‍ ടി എല്‍ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. കേസെടുത്തതിനെ തുടര്‍ന്ന് അഡ്മിന്‍മാരായ ദമ്പതിമാര്‍ ഒളിവിലാണെന്നാണ് സൂചന.

ഇരുവരും നിലവില്‍ ഒളിവിലാണ്. ഇവരെ കൂടാതെ മറ്റ് 36 പേരും അഡ്മിനായിട്ടുണ്ട്‌. ഇവരെ കണ്ടെത്തുന്നതിന് എക്‌സൈസ് വകുപ്പ് സൈബര്‍ പൊലീസിന്റെ സഹായം തേടി. ജിഎന്‍പിസി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായും എക്‌സൈസ് കുറ്റപ്പെടുത്തിയിരുന്നു.

ജിഎന്‍പിസി ഫേസ്‌ബുക്ക് കൂട്ടായ്‌മ മദ്യപാനത്തെയും ലഹരി ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ എക്‍സൈസ് കമ്മിഷ്‌ണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടികള്‍ ആരംഭിച്ചത്.

ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന്‍ ശീലിപ്പിക്കുക മാത്രമാണ് കൂട്ടായ്‌മയുടെ ലക്ഷ്യമെന്നുമാണ് ഗ്രൂപ്പ് അഡ്‌മിന്‍മാര്‍ വ്യക്തമാക്കിയിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എസ്ഡിപിഐ തീവ്രവാദ സംഘടന, റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയല്ല‘; മന്ത്രി ജലീല്‍