Webdunia - Bharat's app for daily news and videos

Install App

കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ മരുന്നുകള്‍ എന്തുചെയ്യണം: ആരോഗ്യവകുപ്പിന്റെ പുതിയ സംരംഭം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ഫെബ്രുവരി 2025 (16:05 IST)
കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിന് എന്‍പ്രൗഡ് (ന്യൂ പ്രോഗ്രാം  ഫോര്‍ റിമൂവല്‍ ഓഫ് അണ്‍യൂസ്ഡ് ഡ്രഗ്‌സ്) എന്ന പേരില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് പുതിയ സംരംഭം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ പരിപാടിക്ക് കീഴില്‍, ഉപയോഗിക്കാത്ത മരുന്നുകള്‍ ഒന്നുകില്‍ വീടുകളില്‍ നിന്ന് ശേഖരിക്കും അല്ലെങ്കില്‍ അവ നിയുക്ത കളക്ഷന്‍ പോയിന്റുകളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കും. 
 
രാജ്യത്ത് ആദ്യമായാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു സംരംഭം നടപ്പാക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലും കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി പഞ്ചായത്തിലുമാണ് പദ്ധതി ആദ്യം ആരംഭിക്കുന്നതെന്നും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ മരുന്നുകള്‍ മണ്ണിലേക്കോ ജലാശയങ്ങളിലേക്കോ അശ്രദ്ധമായി വലിച്ചെറിയുമ്പോള്‍ അത് ആന്റിമൈക്രോബയല്‍ പ്രതിരോധം, ആരോഗ്യ പ്രശ്‌നങ്ങള്‍, പരിസ്ഥിതി മലിനീകരണം എന്നിവയ്ക്ക് കാരണമാകും. 
 
ഇത്തരം മരുന്നുകള്‍ ശേഖരിക്കുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും മതിയായ സംവിധാനങ്ങളൊന്നും നിലവില്‍ ഇല്ലാത്തതിനാല്‍ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പാണ് ഈ പദ്ധതി നടപ്പാക്കാന്‍ മുന്‍കൈ എടുത്തത്. ശേഖരിക്കുന്ന മരുന്നുകള്‍ കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഇഐഎല്‍) മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 22ന് കോഴിക്കോട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റൊരു ചൈന മോഡല്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം തുരങ്കം വച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: ബെന്യാമിന്‍

നിങ്ങളുടെ ഫോണില്‍ പച്ച നിറത്തിലുള്ള നോട്ടിഫിക്കേഷന്‍ ലൈറ്റ് കത്തുന്നുണ്ടോ! അപകടം!

'പെണ്ണുങ്ങള്‍ മൂലയ്ക്കിരിക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ്'; മുസ്ലിം പണ്ഡിതനെ 'എയറിലാക്കി' സോഷ്യല്‍ മീഡിയ (വീഡിയോ)

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ മരിച്ചു

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്

അടുത്ത ലേഖനം
Show comments