Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ മരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 19 ഫെബ്രുവരി 2025 (12:40 IST)
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. തൃശ്ശൂര്‍ താമര വെള്ളച്ചാലില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരനാണ് മരിച്ചത്. 60വയസായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. താമര വെള്ളച്ചാലില്‍ വനത്തിനുള്ളില്‍ വച്ചാണ് സംഭവം. മകനും മരുമകനും ഒപ്പമാണ് പ്രഭാകരന്‍ വനത്തില്‍ പോയത്.
 
മക്കള്‍ തിരികെ നാട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. പീച്ചി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിനകത്തേക്ക് പോയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ പൊലിയുന്നത് സംസ്ഥാനത്ത് തുടര്‍ക്കഥയായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് മേപ്പാടി അട്ടമല ഏറാട്ടുകുണ്ടില്‍ 27 കാരന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
 
ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍ മലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് അട്ടമല. അന്ന് തന്നെ കാട്ടാന ആക്രമണത്തില്‍ മൂന്നുപേര്‍ മരണപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്