Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് ട്രെയിനിൽ വൻ സ്ഫോടക വസ്തുക്കൾ, ഒരു യാത്രക്കാരി പിടിയിൽ

കോഴിക്കോട് ട്രെയിനിൽ വൻ സ്ഫോടക വസ്തുക്കൾ, ഒരു യാത്രക്കാരി പിടിയിൽ
, വെള്ളി, 26 ഫെബ്രുവരി 2021 (07:57 IST)
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചെന്നൈ-മംഗളുരു സൂപ്പർ എക്സ്‌പ്രെസ്സിൽനിന്നും വൻ സ്ഫോടക ശേഖരം പിടികൂടി. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു യാത്രക്കാരിയെ പൊലീസ് പിടികൂടി. പിടിയിലായത് ചെന്നൈ സ്വദേശിനിയാണ് എന്നാണ് സൂചന. 117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റനേറ്ററുകൾ എന്നിവയാണ് ട്രെയിനിൽ സീറ്റിനടിയിൽ നിന്നും കണ്ടെത്തിയത്. പുലർച്ചെ നടത്തിയ പരിശോധനയിൽ ട്രെയിനിലെ ഡി-1 കംപാർട്ട്മെന്റിൽനിന്നുമാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. പിടിയിലായ സ്തീയ്ക്ക് സ്ഫോടകവസ്തുക്കളുമായി ബന്ധമുണ്ടൊ എന്നാണ് പൊലീസ് അന്വേഷിയ്ക്കുന്നത്. എന്നാൽ സ്ഫോടകവസ്തുക്കളുമായി തനിയ്ക്ക് ബന്ധമില്ലെന്നും ആ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു എന്നുമാണ് യുവതി പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഭാരത് ബന്ദ് തുടങ്ങി: പിന്തുണ പ്രഖ്യാപിച്ച് കർഷകരും