തേക്കുമ്പോള്‍ വെള്ളം പോലെ, വായയില്‍ പൊള്ളല്‍ അനുഭവപ്പെടുന്നു; തൃശൂരില്‍ കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വ്യാജന്‍ !

ജില്ലയില്‍ പലയിടത്തേക്കും ഈ വ്യാജന്‍ എത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2022 (16:12 IST)
തൃശൂര്‍ കൈപമംഗലത്ത് കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വ്യാജന്‍. കോള്‍ഗേറ്റ് കമ്പനിയുടെ പേരില്‍ വ്യാജമായി നിര്‍മിച്ച് കടകളില്‍ എത്തിച്ച ടൂത്ത് പേസ്റ്റ് പൊലീസ് പിടികൂടി. 
 
മൂന്നുപീടികയിലെയും പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളില്‍ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്. ജില്ലയില്‍ പലയിടത്തേക്കും ഈ വ്യാജന്‍ എത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. കോള്‍ഗേറ്റ് കമ്പനി അധികൃതരുടെ പരാതിയിലാണ് കയ്പമംഗലം എസ്.ഐ. കെ.എസ്.സുബീഷ് മോന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തിയത്. 
 
2022 ജനുവരിയില്‍ കോള്‍ഗേറ്റ് കമ്പനി ഉല്‍പ്പാദനം നിര്‍ത്തിയ നൂറു ഗ്രാമിന്റെ അമിനോ ശക്തി എന്ന ബ്രാന്‍ഡ് നെയിമിലാണ് വ്യാജന്‍ ഇറക്കിയിരിക്കുന്നത്. കമ്പനി അധികൃതര്‍ പരിശോധനക്ക് എത്തിയപ്പോഴാണ് വ്യാജ ടൂത്ത് പേസ്റ്റ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വ്യാജ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചവര്‍ക്ക് വായയില്‍ പൊള്ളല്‍ അടക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

കുർദിഷ് ഗ്രൂപ്പുകളെ മുൻനിർത്തി ആക്രമിക്കാൻ യുഎസും ഇസ്രായേലും പദ്ധതിയിട്ടു, എന്നാൽ വിവരങ്ങൾ ചോർന്നതോടെ പദ്ധതി പാളി

ചൈനീസ് സിസിടിവി ക്യാമറകൾക്ക് ഇന്ത്യയിൽ നിരോധനം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ശകാരിച്ചതിന് അധ്യാപികനെ മര്‍ദ്ദിച്ചു

അടുത്ത ലേഖനം
Show comments