Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇ- പോസ് പിന്നെയും തകരാറിലായി: മിക്ക ജില്ലകളിലും നാലാം ദിവസവും ഓണക്കിറ്റ് വിതരണം മുടങ്ങി

ഇ- പോസ് പിന്നെയും തകരാറിലായി: മിക്ക ജില്ലകളിലും നാലാം ദിവസവും ഓണക്കിറ്റ് വിതരണം മുടങ്ങി
, വെള്ളി, 26 ഓഗസ്റ്റ് 2022 (12:58 IST)
ഇ-പോസ് തകരാറായതിനെ തുടർന്ന് മിക്ക ജില്ലകളിലും നാലാം ദിനവും ഓണക്കിറ്റ്, റേഷൻ വിതരണം മുടങ്ങി. പിങ്ക് കാർഡ് ഉള്ളവർക്കായിരുന്നു ഇന്ന് ഓണക്കിറ്റ് നൽകേണ്ടിയിരുന്നത്. എന്നാൽ ഇ-പോസ് മെഷീൻ സെർവർ തകരാറായതിനെ തുടർന്ന് മിക്ക ജില്ലകളിലും റേഷൻ വിതരണം മുടങ്ങി. പിന്നാലെ തകരാർ പരിഹരിച്ചെന്നും വിതരണം പുനരാരംഭിച്ചെന്നും അധികൃതർ അറിയിച്ചു.
 
നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചുവെന്നും ബദൽ മാർഗങ്ങളും ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മാത്രം 9,83572 കിറ്റ് വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു. മുൻപും കിറ്റ് വിതരണം ചെയ്ത സമയങ്ങളിൽ സെർവർ തകരാർ കാരണം വിതരണം പ്രതിസന്ധിയിലായിരുന്നു.ചൊവ്വാഴ്ച (ഓഗസ്റ്റ് 23) മുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. മഞ്ഞ കാർഡുടമകൾക്കായിരുന്നു ആദ്യ രണ്ട് ദിവസങ്ങളിൽ കിറ്റ് വിതരണം ചെയ്തത്. ഇന്ന് മുതൽ 3 ദിവസം പിങ്ക് കാർഡ് ഉടമകൾക്കും 29,30,31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ 1,2,3 തീയതികളിൽ വെള്ള കാർഡുകാർക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും.
 
ഏതെങ്കിലും കാരണം കൊണ്ട് ഈ തീയതികൾ കിറ്റുകൾ വാങ്ങാൻ കഴിയാത്തവർക്ക് അടുത്തമാസം 4,5,6,7 തീയതികളിൽ കിറ്റ് വിതരണം ചെയ്യും. ഈ തീയതികളിൽ സംസ്ഥാനത്തെ ഏത് റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാൻ അവസരമുണ്ടാകും. അടുത്ത മാസം നാലിന് പകരം സെപ്റ്റംബർ 16ന് റേഷൻ കടകൾക്ക് അവധിയായിരിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡിന്റെ പേരില്‍ അമേരിക്കന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ ചൈനയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി അമേരിക്ക