Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുദ്രപ്പത്രത്തിൽ 500 രൂപയുടെ കള്ളനോട്ടടിച്ചു വിതരണം ചെയ്തയാൾ പിടിയിൽ

മുദ്രപ്പത്രത്തിൽ 500 രൂപയുടെ കള്ളനോട്ടടിച്ചു വിതരണം ചെയ്തയാൾ പിടിയിൽ

എ കെ ജെ അയ്യര്‍

, ബുധന്‍, 17 ജൂലൈ 2024 (15:53 IST)
തൃശൂർ: മുദ്രപത്രത്തിൽ 500 രൂപയുടെ കള്ളനോട്ടടിച്ച് വിതരണം ചെയ്ത വിരുതൻ പിടിയിലായി.തൃശ്ശൂർ പാവറട്ടിയിൽ ഗ്രാഫിക് ഡിസൈനറായി ജോലിചെയ്യുന്ന ജെസ്റ്റിനാണ് അറസ്റ്റിലായത്.
 
ഇയാളുടെ പക്കൽനിന്നും 500 രൂപയുടെ 12 കള്ളനോട്ടുകൾ പോലീസ് കണ്ടെടുത്തു. കള്ളനോട്ടുകൾ പ്രിൻറ് ചെയ്യാനായി പ്രതി ഉപയോഗിച്ച പ്രിന്ററും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
 
കൊടുങ്ങല്ലൂർ ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്