Select Your Language

Notifications

webdunia
webdunia
webdunia
webdunia

45 കാരനായ വ്യാജ ഡോക്ടർ അറസ്റ്റിൽ

45 കാരനായ വ്യാജ ഡോക്ടർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, തിങ്കള്‍, 8 മെയ് 2023 (17:53 IST)
മലപ്പുറം: കഴിഞ്ഞ ഇരുപതിലേറെ വർഷങ്ങളായി രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മങ്കട മക്കരപ്പറമ്പ് വടക്കാങ്ങര മേലേവിളാകത്ത് എം.വി.ഇബ്രാഹിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2002 മുതൽ വടക്കാങ്ങര കൊളക്കൻ താറ്റിൽ മുക്ക് എന്ന സ്ഥലത്തുള്ള വീട്ടിലും വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലുമായി താത്കാലിക ഡോക്ടർ എന്ന നിലയിൽ ജോലി ചെയ്തു വരികയായിരുന്നു. വി.എച്ച്.എസ്.ഇ തവണകളായി എഴുതി പാസായ ഇയാൾ ബംഗാളിൽ നിന്ന് ഇന്ത്യൻ കൗസിൽ ഓഫ് ഓൾട്ടർനേറ്റീവ് മെഡിസിൻ എന്ന വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങുകയും ഇത് എം.ബി.ബി.എസ് ജനറൽ ഫിസിഷ്യൻ യോഗ്യത എന്ന നിലയിൽ സ്വന്തം പേരിനൊപ്പം ചേർത്ത് വരികയായിരുന്നു.

ഇയാൾ ആദ്യം ആയുർവേദ ഡോക്ടറെ വിവാഹം കഴിച്ചെങ്കിലും രണ്ടു മാസത്തിനുള്ളിൽ പിരിഞ്ഞു. എന്നാൽ വീണ്ടും വിവാഹം കഴിച്ച സ്ത്രീയെയും മകനെയും ഉപദ്രവിച്ച പരാതിയിൽ ഇയാൾക്കെതിരെ മങ്കട പോലീസിൽ പരാതിയുണ്ട്. ആറാട്ടിലായ ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരിച്ച വ്യക്തിയുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് 1.39 കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍