Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുക്കുപണ്ടം പണയംവച്ചു പണം തട്ടി : ലോഡ്ജ് ഉടമ അറസ്റ്റിൽ

മുക്കുപണ്ടം പണയംവച്ചു പണം തട്ടി : ലോഡ്ജ് ഉടമ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, തിങ്കള്‍, 14 ഫെബ്രുവരി 2022 (10:37 IST)
കായംകുളം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത കേസിൽ ലോഡ്ജ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിനടുത്തുള്ള വൈകുണ്ഠം ലോഡ്ജ് ഉടമ ആറ്റുകാൽ വൈകുണ്ഠത്തിൽ കൃഷ്ണകുമാർ (62) ആണ് കായംകുളം കനകക്കുന്ന് പോലീസിന്റെ വലയിലായത്.

തിരുവനന്തപുരത്തെ കരുമത്തുള്ള വാടക വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് എത്തിയപ്പോൾ നായെ അഴിച്ചുവിട്ടിരുന്നതിനാൽ ഇയാളെ പിടികൂടാൻ നാട്ടുകാരുടെ സഹായം വേണ്ടിവന്നു. ഇവിടെ നിന്ന് വേറെ മുക്കുപണ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് മുതുകുളം കെ.ആർ.നിധി ലിമിറ്റഡിൽ വള നൽകി 75000 രൂപയാണ് വാങ്ങിയത്. മേൽവിലാസം ചോദിച്ചപ്പോൾ മുമ്പ് താൻ ഇവിടെ പണയം വച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞത് വിശ്വസിച്ച ജീവനക്കാരി പണം നൽകി. എന്നാൽ പിന്നീട് വിശദമായി പൈശോധിച്ചപ്പോഴാണ് വല മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകി.

എന്നാൽ സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയിൽ പ്രതി വന്ന കാറിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഇതിൽ നിന്നാണ് കൃഷ്ണകുമാറിനെ പിടികൂടിയത്. ഇയാൾക്ക് കോടികളുടെ ആസ്തിയുണ്ടെന്നാണ് പോലീസ് പറഞ്ഞത്. ലോഡ്ജ്, വെള്ളായണിയിൽ ആഡംബര വീട് എന്നിവയുമുണ്ട്. ഇയാൾ സമാനമായ തട്ടിപ്പ് മുമ്പും നടത്തിയിട്ടുണ്ട്. വെള്ളറട, തമിഴ്‌നാട്ടിലെ കൊല്ലംകോട് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇത്തരത്തിൽ ഇയാൾക്കെതിരെ കേസുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ കൊവിഡ് കേസുകള്‍ അരലക്ഷത്തിന് താഴെയെത്തി;പുതിയ കേസുകള്‍ 34,113