Webdunia - Bharat's app for daily news and videos

Install App

മുക്കുപണ്ടപ്പണയം തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 20 മെയ് 2022 (20:03 IST)
കൊട്ടാരക്കര: ആഴ്ചകൾക്ക് മുമ്പ് മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ബാങ്കിനെ കബളിപ്പിച്ചു പണം തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം നെടുമൺ മലയിൽ ഹൗസിൽ എസ്.സുകേഷ് എന്ന മുപ്പത്തെട്ടുകാരനാണ് പിടിയിലായത്.

 സമാനമായ രീതിയിൽ മറ്റൊരു സ്ഥാപനത്തിലും തട്ടിപ്പ് നടത്താൻ എത്തിയപ്പോഴാണ് പിടിയിലായത്. കൊട്ടാരക്കര മുസ്‌ലിം തെരുവിലുളള സൗമ്യ ഫിനാൻസിൽ വളകൾ പണയം വച്ചാണ് ഇയാൾ 65000 രൂപ തട്ടിയെടുത്തത്. ഭാര്യയുടെ ഓപ്പറേഷന് വേണ്ടിയാണ് പണയം വച്ചതെന്നും ഇവിടെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സ്ഥാപനത്തിലെ ജീവനക്കാർ വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്നു കണ്ടെത്തിയതും പോലീസിൽ പരാതി നൽകിയതും.

പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ സമാനമായ തട്ടിപ്പിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. തിരുവല്ലയിലെ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൊട്ടാരക്കര സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ വിശ്വനാഥൻ, ജോൺസൺ, നൗഷാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Lebanon: 'വെടിനിര്‍ത്തല്‍ കരാര്‍ വെറുതെയല്ല' മൂന്ന് ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് നെതന്യാഹു

കോവിഡ് വന്ന് ആശുപത്രിയില്‍ അഡ്മിറ്റായവര്‍ക്ക് പെട്ടെന്നുള്ള മരണ സാധ്യത നാലിരട്ടി കൂടുതലാണെന്ന് ഐസിഎംആര്‍; ബിഞ്ച് ഡ്രിങ്കിങ്ങും മരണ സാധ്യത കൂടും

പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി ജൂനിയര്‍ വനിതാ ഡോക്ടര്‍; ശ്രമിച്ചത് മദ്യം നല്‍കി പീഡിപ്പിക്കാന്‍

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

അടുത്ത ലേഖനം
Show comments