സംവിധായകൻ മധുപാൽ മരിച്ചെന്ന് സംഘപരിവാറിന്റെ വ്യാജപ്രചാരണം; ആദരാഞ്ജലികൾ അർപ്പിച്ച് സമൂഹമാധ്യമങ്ങൾ

കഴിഞ്ഞയാഴ്ച പൊതുചടങ്ങിൽ സംസാരിക്കവെയാണ് മധുപാൽ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സംസാരിച്ചത്.

ബുധന്‍, 24 ഏപ്രില്‍ 2019 (08:50 IST)
നടനും സംവിധായകനുമായ മധുപാൽ മരിച്ചെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ബിജെപി അധികാരത്തിലെത്തിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് മധുപാൽ പറഞ്ഞതായും വ്യാജപ്രചാരണങ്ങളിലുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ചെന്ന വ്യാജവാർത്തയും എത്തിയത്. മധുപാലിന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ നേർത്തുകൊണ്ടായിരുന്നു പ്രചാരണം.
 
കഴിഞ്ഞയാഴ്ച പൊതുചടങ്ങിൽ സംസാരിക്കവെയാണ് മധുപാൽ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സംസാരിച്ചത്. നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നായിരുന്നു മധുപാൽ പറഞ്ഞത്. 
 
എന്നാൽ ഇതിനെയെല്ലാം വളച്ചൊടിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചില ഗ്രൂപ്പുകൾ വ്യാജപ്രചാരണം നടത്തിയത്. ഇതിനെതിരെ മധുപാൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വോട്ട് ചെയ്യാൻ അമേരിക്കയിൽ നിന്ന് എത്തി; വോട്ടർ പട്ടിക കണ്ട് ഞെട്ടി നടൻ ജോജു ജോർജ്