Webdunia - Bharat's app for daily news and videos

Install App

വ്യാജ പോലീസ് എസ്.ഐ പിടിയിലായി

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (20:08 IST)
മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുള്ള വാടക ക്വർട്ടേഴ്‌സുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ വ്യാജ എസ്.ഐ യെ പിടികൂടി. വേങ്ങര വലിയോറ പറങ്ങോടത്ത് സെയ്തലവി എന്ന 44 കാരനാണ് പിടിയിലായത്.
 
നിരവധി കേസുകളിലെ പ്രതിയായ ഇയാളെ കുറ്റിപ്പുറം പൊലീസാണ് പിടികൂടിയത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്നു മാസം മുമ്പ് ഇയാൾ ക്രൈംബ്രാഞ്ച് എസ്.ഐ ആണെന്ന് പറഞ്ഞു വിവാഹം ചെയ്തിരുന്നു. ഇവരുമൊത്തു ഇയാൾ മാസത്തിലേറെക്കാലമായി ചെമ്പിക്കലിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ കുറ്റിപ്പുറം പോലീസ് മയക്കുമരുന്ന് സംഘങ്ങളെയും അനധികൃതത താമസക്കാരെയും കണ്ടെത്തുന്നതിനായി പരിശോധന നടത്തവേയാണ് സെയ്തലവി പിടിയിലായത്.
 
ഇയാളിൽ നിന്ന് നിരവധി എ.ടി.എം കാർഡുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തു. ഇയാൾ 2017 കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും പ്രതിയാണ്. ഇതിനു സമാനമായ മറ്റൊരു കേസ് ഇയാൾക്കെതിരെ നിലമ്പൂർ പോലീസ് സ്റേഷനിലുമുണ്ട്. നാട്ടിൽ ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.    
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍; പണവുമായി ചിലര്‍ എത്തുന്നു

ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ബിരുദ ഓണേഴ്സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Kerala Weather: യെല്ലോ അലര്‍ട്ട് എന്നുപറഞ്ഞാല്‍ 'മഴ പെയ്യില്ല' എന്ന് അര്‍ത്ഥമില്ല; മുന്നറിയിപ്പ് തുടരുന്നു

P.V.Anvar: കോണ്‍ഗ്രസിനോടും തെറ്റിപിരിഞ്ഞു, മത്സരിക്കാത്തത് സ്വരാജിനെ പേടിച്ച്; അന്‍വര്‍ കടുത്ത നിരാശയില്‍

ദന്തല്‍ ക്ലിനിക്കില്‍ ഉപയോഗിച്ചത് മലിനമായ സലൈന്‍; തമിഴ്‌നാട്ടില്‍ എട്ടുപേര്‍ ഗുരുതരമായ ബ്രെയിന്‍ അണുബാധ മൂലം മരിച്ചു

അടുത്ത ലേഖനം
Show comments