Publish Date: Fri, 03 Dec 2021 (17:21 IST)
Updated Date: Fri, 03 Dec 2021 (17:30 IST)
കുറ്റിപ്പുറം: വാഹന പരിശോധനയ്ക്കിടെ 63.9 ലക്ഷം രൂപ വരുന്ന കുഴൽപ്പണം പിടിച്ചെടുത്തു. പണം കടത്താൻ ശ്രമിച്ച വേങ്ങര സ്വദേശികളായ ച ണ്ണയിൽ എടക്കണ്ടൻ സഹീർ (26), ഉത്തൻകാര്യപ്പുറത്ത് ഷമീർ (24) എന്നിവരെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റിപ്പുറം ഹൈവേ ജംഗ്‌ഷനടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് 500 രൂപാ നോട്ടു കെട്ടുകൾ അടങ്ങിയ ഈ തുക പിടിച്ചത്.
കാറിനുള്ളിലെ രഹസ്യ അരയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വേങ്ങരയിൽ നിന്ന് തൃശൂരിലെ ചിലർക്ക് വിതരണം ചെയ്യാനുള്ള പണമാണ് പിടിച്ചെടുത്ത ഈ തുക എന്ന് സി.ഐ ശശീന്ദ്രൻ മേളയിൽ പറഞ്ഞു. ഗൾഫിൽ നിന്ന് എത്തുന്ന പണം ഷമീറിന്റെ വീട്ടിൽ കൊണ്ടുവന്ന ശേഷം മൊബൈൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്.