Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്നാട് പോലീസ് അസി.കമ്മീഷണറായി വിലസിയ ആള്‍ അറസ്റ്റില്‍

തമിഴ്നാട് പോലീസ് അസി.കമ്മീഷണറായി വിലസിയ ആള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, വ്യാഴം, 5 ഓഗസ്റ്റ് 2021 (21:11 IST)
മൂന്നാര്‍: തമിഴ്നാട് പോലീസ് അസിസ്റ്റന്റ്‌റ് കമ്മീഷണര്‍ ചമഞ്ഞു കേരള പോലീസിന്റെ അകമ്പടിയില്‍ ജീപ്പില്‍ വിലസിയ 41 കാരനെ പോലീസ് പിടികൂടി. ചെന്നൈ തെന്‍പളനി നഗറിലെ സുഹാസിനി അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന വിജയനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.
 
തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ എസ്.പി.യുടെ നിര്‍ദ്ദേശ പ്രാകാരം പട്ടിവീരന്‍പെട്ടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ മൂന്നാറില്‍ വരികയും ലോക്കല്‍ പോലീസ് സഹായത്തോടെ സമീപ പ്രദേശങ്ങളെല്ലാം ചുറ്റിക്കാണുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ കട്ടപ്പനയിലെത്തി ഡി.വൈ.ഇ.പിയെ കണ്ട് സല്യൂട്ട് നല്‍കിയതോടെ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ പദവിയില്‍ സംശയമുയര്‍ന്നു. ഇതാണ് ഇയാള്‍ക്ക് വിനയായത്.
 
ഒരേ റാങ്കിലുള്ള തനിക്ക് തമിഴ്നാട് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സല്യൂട്ട് നല്‍കിയത് സംശയം ജനിപ്പിക്കുകയും ഇയാള്‍ അണിഞ്ഞിരുന്ന പുതുപുത്തന്‍ യൂണിഫോമും കട്ടപ്പന ഡി.വൈ.എസ്.പിയില്‍ സംശയമുളവാക്കി. സംശയം ബലപ്പെട്ടപ്പോള്‍ ഇയാള്‍ വന്ന വാഹനത്തിന്റെ നമ്പര്‍ പരിശോധിക്കുകയും അത് തമിഴ്നാട് പോലീസിന്റെ ഔദ്യോഗിക വാഹന പട്ടികയില്‍ കാണാതിരുന്നതും സംശയം ബലപ്പെട്ടു. 
 
വിവരം ഉടന്‍ തമിനാട് പൊലീസിനെ അറിയിച്ചതോടെ ഡിണ്ടിഗല്‍ പോലീസ് ഇയാളെ നേരിട്ടുതന്നെ പിടികൂടാന്‍ വഴിയില്‍ കാവലിരുന്നു. പോലീസ് വഴിതടഞ്ഞതും വിജയനെന്ന വ്യാജ പോലീസുകാരന്‍ തിരിച്ചറിയല്‍ കാര്‍ഡ്, തോക്ക് എന്നിവ വലിച്ചെറിഞ്ഞു തടിയൂരാന്‍ തക്കം നോക്കി. എന്നാല്‍ പോലീസ് ഇയാളെ വളഞ്ഞിട്ടുപിടിക്കുകയും ഇയാളുടെ യാത്രകളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
 
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ടി.എന്‍ 37 ജി 0515 നമ്പര്‍ ജീപ്പ് കോയമ്പത്തൂര്‍ സ്വദേശി ജയ മീനാക്ഷിയുടേതാണ് എന്ന് കണ്ടെത്തി. ഭാര്യയെ സന്തോഷിപ്പിക്കാനാണ് ഇയാള്‍ ഇത്തരമൊരു വേഷം കിട്ടിയതെന്ന് സമ്മതിച്ചിട്ടുണ്ട്. ലോറി ബിസിനസ്, പിന്നീട് ടൂറിസ്റ്റു ഗൈഡ് എന്നീ ജോലി ചെയ്തിരുന്ന ഇയാളുടെ ഭാര്യ പ്‌ളേസ്‌കൂള്‍ അധ്യാപികയാണ്. ഇവരെ സന്തോഷിപ്പിക്കാനാണ് വിജയന്‍ ക്യൂ ബ്രാഞ്ച് അസിസ്റ്റന്റ്‌റ് കമ്മീഷണറായി ആള്‍മാറാട്ടം നടത്തിയത്. വ്യാജ ഐഡി കാര്‍ഡിനൊപ്പം പോലീസ് ജീപ്പ്, ജീപ്പില്‍ സൈറണ്‍, തോക്ക് എല്ലാം ഇയാള്‍ ഇതിനായി ഉപയോഗിച്ചിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പിടികൂടി