ഫ്രീ ആയി ഫേഷ്യൽ ചെയ്യാനെത്തിയ വ്യാജ വനിതാ എ.ഐയെ ഒറിജിനൽ എസ്.ഐ പിടികൂടി

എ കെ ജെ അയ്യർ
ഞായര്‍, 3 നവം‌ബര്‍ 2024 (12:41 IST)
കന്യാകുമാരി : ബ്യൂട്ടി പാര്‍ലറില്‍ ഫുള്‍ ഒഫിഷ്യല്‍ ഡ്രെസ്സില്‍ വന്ന വനിതാ എസ്.ഐ ഫേഷ്യല്‍ ചെയ്ത ശേഷം പണം നല്‍കാതെ മുങ്ങിയെങ്കിലും ഒടുവില്‍ ഒറിജിനില്‍ എസ്.ഐ യുടെ പിടിയിലായി. നാഗര്‍കോവില്‍ വടശേരിയിലെ ബ്യൂട്ടിപാര്‍ലറില്‍ എത്തി പണം നല്‍കാതെ മുങ്ങിയ തേനി ജില്ലയിലെ പെരിയകുളം സ്വദേശിനി അബിപ്രഭ എന്ന 34 കാരിയാണ് വടശേരി പോലീസ് പിടിയിലായത്.
 
കഴിഞ്ഞ 28 നാണ് എസ്.ഐ വേഷത്തില്‍ ആര്‍ക്കും സംശയമില്ലാത്ത തരത്തിലാണ് ഇവര്‍ പാര്‍വതീപുരം ശിങ്കാരത്തോപ്പ് സ്വദേശി വെങ്കിടേശിന്റെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത്. ഫേഷ്യല്‍ കഴിഞ്ഞു പണം ചോദിച്ചപ്പോള്‍ വടശേരി എസ്.ഐ ആണ് താനെന്നും പണം പിന്നീട്ടു തരാമെന്നും പറഞ്ഞിട്ടു പോയി. ഇവര്‍ കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും ഫേഷ്യല്‍ ചെയ്യാന്‍ എത്തിയപ്പോള്‍ സംശയം തോന്നി നെങ്കിടേശ് വടശേരി പോലീസില്‍  വിവരമറിയിച്ചു. പോലീസ് എത്തി നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പോലീസുകാരി അല്ലെന്നും 66 കാരനെ വിവാഹം കഴിച്ചെങ്കിലും പിന്നീട്ടു പിരിഞ്ഞെന്നും പിന്നീട് ചെന്നൈയിലേക്കു പോയ ഇവര്‍ ശിവ എന്നയാളുമായി പരിചയപ്പെടുകയും ചെയ്തു എന്നും അറിഞ്ഞു. 
 
എന്നാല്‍ താന്‍ ഒരു പോലീസുകാരിയെ വിവാഹം കഴിക്കണമെന്നാണ് തന്റെ മാതാപിതാക്കളുടെ ആഗ്രഹമെന്നും ശിവ അബിപ്രഭയോട് പറഞ്ഞിരുന്നതായും അതാണ് ഇത്തരത്തില്‍ എസ്.ഐ വേഷത്തില്‍ കറങ്ങുന്നതെന്നും അബി പ്രഭ പോലീസിനോടു പറഞ്ഞു. വനിതാ എസ്.ഐയുടെ വേഷം ധരിച്ച ചിത്രങ്ങള്‍ ശിവയുടെ മാതാപിതാക്കള്‍ക്ക് അയച്ചതായും പോലീസ് കണ്ടെത്തി. തുടര്‍ന്ന് വടശേരി പോലീസ് ഇവര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിനു കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments