Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

ബിജെപി വിട്ടിട്ടില്ല, സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല,പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സന്ദീപ് വാര്യർ

Sandeep varrier

അഭിറാം മനോഹർ

, ഞായര്‍, 3 നവം‌ബര്‍ 2024 (10:31 IST)
ബിജെപി വിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍. ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും നാട്ടില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
 
 കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തിരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സന്ദീപിന് വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച സന്ദീപ് വേദിവിട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിലെ പലരും സന്ദീപിനോട് മോശമായി സംസാരിച്ചതായും വിവരമുണ്ട്. എന്നാല്‍ ബിജെപിയില്‍ യാതൊരു പ്രശ്‌നമില്ലെന്നാണ് പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയായ സി കൃഷ്ണകുമാര്‍ പറഞ്ഞത്. എന്നാല്‍ കണ്‍വെന്‍ഷന് ശേഷം ബിജെപി പ്രചാരണങ്ങളില്‍ സന്ദീപ് സജീവമല്ല. പ്രചാരണ രംഗത്ത് സജീവമാകാതിരുന്നതോടെയാണ് സന്ദീപ് പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഒപ്പം സിപിഎം നേതാക്കളുമായി സന്ദീപ് ചര്‍ച്ചകള്‍ നടത്തിയതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ അഭ്യൂഹങ്ങളാണ് സന്ദീപ് വാര്യര്‍ ഇപ്പോള്‍ തള്ളികളഞ്ഞിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Rain News: ശക്തിപ്രാപിച്ച് തുലാവർഷം, സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, 6 ജില്ലകളിൽ യെല്ലോ അലർട്ട്