Webdunia - Bharat's app for daily news and videos

Install App

പ്രീഡിഗ്രി പാസായില്ലെങ്കില്‍ എന്ത്, രണ്ട് വര്‍ഷമായി ഡോക്ടറാണ്!

എ കെ ജെ അയ്യര്‍
വെള്ളി, 25 ജൂണ്‍ 2021 (17:53 IST)
പുനലൂര്‍: പ്രീഡിഗ്രി പോലും പാസാകാത്ത ആള്‍ ഡോക്ടറായി രണ്ട് വര്‍ഷങ്ങളായി പ്രാക്ടീസ് നടത്തിയെങ്കിലും ഒരുവില്‍ പോലീസ് വലയിലായി. തമിഴ്നാട് കന്യാകുമാരി ചെറുവെള്ളൂര്‍ മാമ്പഴത്തോട്ടത്തില്‍ നെല്‍സണിന്റെ മകന്‍ എന്‍.ബിനുകുമാര്‍ എന്ന 42 കാരനാണ് ഒടുവില്‍ പൂച്ചാക്കല്‍ പോലീസിന്റെ പിടിയിലായത്.
 
2020 ഡിസംബര്‍ മുതല്‍ പൂച്ചാക്കലില്‍ ഡോക്ടറായി ജോലിചെയ്യുകയായിരുന്നു ഇയാള്‍ അതുകഴിഞ്ഞു പുനലൂരിലെ ഒരു ആശുപത്രിയില്‍ ജോലിക്കുകയറി. എങ്കിലും ജോലിക്കുകയറി രണ്ട് ദിവസത്തിനുള്ളില്‍ ഇയാള്‍ പൂച്ചാക്കല്‍ പോലീസിന്റെ വലയിലായി. ചിറയിന്‍കീഴ് സ്വദേശി ഡോക്ടര്‍ ബബിതയുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയായിരുന്നു ഇയാള്‍ ഡോക്ടറായി വിലസിയത്.
 
എന്നാല്‍ തന്റെ സര്‍ട്ടിഫിക്കറ്റു ദുരുപയോഗം ചെയ്യുന്നത് അറിഞ്ഞ ഡോ.ബബിത ഏപ്രിലില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. എന്നാല്‍ വിവരം അറിഞ്ഞ ബിനുകുമാര്‍ അവിടെ നിന്ന് മുങ്ങി. എങ്കിലും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൂച്ചാക്കല്‍ പോലീസ് നടത്തിയ അന്വേഷണം പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ പുനലൂരില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
 
ചിറയിന്‍കീഴിലുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോ.ബബിതയുടെ സര്‍ട്ടിഫിക്കറ്റ് എടുത്തുകൊണ്ടുപോയി തിരുത്തിയാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. പ്രീ ഡിഗ്രി പാസായിട്ടില്ലാത്ത ഇയാള്‍ തിരുവനന്തപുരത്തെ കാരക്കോണത്ത് ഒരു ലാബില്‍ ജോലി ചെയ്തിട്ടുണ്ടെന്നും അവിടെ വച്ച് പരിചയപ്പെട്ട മറ്റൊരു വ്യാജ ഡോക്ടറായ അലക്‌സിന്റെ സുഹൃത്ത് സജിത്തിന്റെ സഹായത്തോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്നും ബിനുകുമാര്‍ പോലീസിനോട് സമ്മതിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത ലേഖനം
Show comments