Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടർച്ചയായി റേഷൻ വാങ്ങിയില്ല, 59,035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മാറ്റി

തുടർച്ചയായി റേഷൻ വാങ്ങിയില്ല, 59,035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മാറ്റി
, ഞായര്‍, 9 ജൂലൈ 2023 (08:52 IST)
തുടര്‍ച്ചയായി മൂന്ന് മാസമോ അതിലധികമോ റേഷന്‍ വാങ്ങാത്ത 59,035 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകൾ മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗത്തിലേക്ക്( എന്‍പിഎന്‍എസ്) മാറ്റി. ഇത് സംബന്ധിച്ച കണക്കുകളും വിവരങ്ങളും പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടപടിയില്‍ പരാതിയുള്ളവര്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാം. പരാതിയില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയാകും തീരുമാനമെടുക്കുക.
 
മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 48,523 കാര്‍ഡുകളും എഎവൈ വിഭാഗത്തില്‍ നിന്ന് 6247 കാര്‍ഡുകളും എന്‍പിഎന്‍എസ് വിഭാത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഇവയുടെ ജില്ല തിരിച്ചും താലൂക്ക് സപ്ലെ ഓഫീസുകള്‍ തിരിച്ചുമുള്ള കണക്കുകളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഇതില്‍ നിന്നും ഓരോ വിഭാഗത്തിലെയും കാര്‍ഡ് ഉടമകളുടെ പേരും കാര്‍ഡ് നമ്പറും പരിശോധിക്കാം.
 
നിലവില്‍ മുന്‍ഗണനാ വിഭാഗത്തില്‍ പുറത്താക്കപ്പെട്ടവര്‍ക്ക് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള നീല, വെള്ള കാര്‍ഡ് ഉടമകളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന് ഈ മാസം 18 മുതല്‍ അപേക്ഷ ക്ഷണിക്കും. അര്‍ഹതയുള്ളവര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ കൂടി സമര്‍പ്പിക്കണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു