Webdunia - Bharat's app for daily news and videos

Install App

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം തൂങ്ങി മരിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 14 ജൂലൈ 2024 (15:19 IST)
എറണാകുളം: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം തൂങ്ങി മരിച്ചു. വടക്കൻ പറവൂർ ഘണ്‌ഠകർണ്ണൻ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയിൽ വാലത്ത് ശ്രീധരൻ (63), ഭാര്യ വനജ (58) എന്നിവരാണ് മരിച്ചത്.ഇരുവരും മാത്ര എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. കുറച്ചകലെ താമസിക്കുന്ന മകൾ വിദ്യ രാവിലെ ഇവരെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.  തുടർന്നു അയൽക്കാരോട് കാര്യം പറഞ്ഞു. അവർ ചെന്നു നോക്കിയപ്പോഴാണ് വനജ കഴുത്തിൽ ആഴമേറിയ മുറിവോടെ മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന നടന്ന അന്വേഷണത്തിൽ വിദ്യാധരനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
 
വനജ തൻ്റെ സ്വത്ത് തൻ്റെ സഹോദരിമാർക്ക് നൽകണം എന്നതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വടക്കേക്കര സ്വദേശിയായ വിദ്യാധരൻ അടുത്തിടെയാണ് ഇവിടേക്ക് താമസം മാറ്റിയത്. ബസ് കണ്ടക്ടറായും മറ്റും ജോലി ചെയ്തിരുന്ന ഇയാൾ ഇപ്പോൾ സെക്യൂരിട്ടി ജീവനക്കാരനായി ജോലി നോക്കുകയാണ്. ഗാന്ധിമന്ദിരം റിട്ട. ജീവനക്കാരിയാണ് വനജ. ആലുവാ ഡി.വൈ.എസ്.പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസിക പീഡനത്തില്‍ മനംനൊന്ത് പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു

അംഗണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെന്നു പരാതി

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, കേരളത്തിൽ 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

പോക്സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍

അടുത്ത ലേഖനം
Show comments