Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
, വെള്ളി, 20 ജനുവരി 2023 (14:58 IST)
വെള്ളറട: നാല്പത്തിനാലുകാരനായ ഗൃഹനാഥനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തേക്കുപാറ സജി ഭവനിൽ സജി കുമാറിനെ കഴിഞ്ഞ ദിവസം വീടിനടുത്തുള്ള ആൾതാമസമില്ലാത്ത വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിരുന്നു. ഇടയ്ക്ക് അയൽവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
 
വെള്ളറട പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വിസ്റ്റ് നടത്തി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ ഷീജ, മക്കൾ അർച്ചന, അർജുൻ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വിഗ്ഗി അഞ്ഞൂറ് പേരെ പിരിച്ചുവിടുന്നു