മോഹന്‍ലാല്‍ 25,000 മുടക്കി, നേടി; ദിലീപ് 5 ലക്ഷം പറഞ്ഞിട്ടും കിട്ടിയില്ല!
ഇഷ്ടനമ്പര്‍ സ്വന്തമാക്കി മോഹന്‍ലാല്‍
കെ.എല്‍ 07 സി.കെ 7 നമ്പര്‍ മത്സരമില്ലാതെ മോഹന്‍ലാല്‍ സ്വന്തമാക്കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തൻറ പുതിയ കാറിന് ഇഷ്ട നമ്പര്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. 25,000 രൂപ അടച്ച് ദിവസങ്ങള്‍ക്ക് മുമ്പെ ഇഷ്ട നമ്പറിനായി കാത്തിരിക്കുകയായിരുന്നു.
സി.കെ സീരിസിലെ ആദ്യ നമ്പറായ കെ.എൽ 07 സി.കെ ഒന്നിന് വേണ്ടി ദിലീപ് ഉള്‍പ്പെടെ മൂന്ന് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. 5 ലക്ഷം രൂപവരെ ദിലീപിന്റെ പ്രധിനിധി വിളിച്ചിരുന്നു. എന്നാല്‍ ലേലം വാശിയേറിയപ്പോള്‍ ദിലീപിന്റെ പ്രധിനിധി പിന്മാറി. ഒടുവില്‍ 7,80,000 രൂപക്ക് കൊച്ചി സ്വദേശി ദീലിപ്കുമാര്‍ നമ്പര്‍ സ്വന്തമാക്കി.