58 നമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന വാഹന ഫാന്‍സി നമ്പര്‍ശ്രേണി വിപുലീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്. കൂടുതല്‍ നികുതി വരുമാനം ലക്ഷ്യമിട്ടുകൊണ്ടാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഈ നമ്പരുകള്‍ ബുക്ക് ചെയ്യുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക അടയ്ക്കണം. തുടര്‍ന്ന് ലേലത്തിലൂടെ ഉയര്‍ന്ന തുകയ്ക്ക് ലേലം വിളിയ്ക്കുന്നവര്‍ക്കായരിക്കും നമ്പര്‍ ലഭിയ്ക്കുക.
അഞ്ചുവിഭാഗങ്ങളായുള്ള ശ്രേണിയിലെ 10000,5000 രൂപ ബുക്കിംഗ് ഫീസുള്ള അവസാന രണ്ടുവിഭാഗങ്ങളിലാണ് പുതിയ നമ്പരുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.10000 രൂപ നല്‍കേണ്ട വിഭാഗത്തില്‍ 10,55,77,8118 എന്നീ നാലു നമ്പരുകളും 5000രൂപ വിഭാഗത്തില്‍ ബാക്കി 51 നമ്പരുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വിഭാഗങ്ങളില്‍ ഒന്നും പെടാത്ത നമ്പരുകള്‍ക്ക് 3000 രൂപ ബുക്കിംഗ് ഫീസ് അടയ്ക്കണം.