Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

പിതാവ് ആത്മഹത്യ ചെയ്തതിനു മകനെ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്തു

Father death son arrested
, ഞായര്‍, 11 ജൂണ്‍ 2023 (13:42 IST)
കോഴിക്കോട്: പിതാവ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടു മകനെ പ്രേരണാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂര്‍ ആശാരിക്കണ്ടി സ്വദേശി സുരാജ് എന്ന 29 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച ഇരുപത്തിരണ്ടിനായിരുന്നു ഇയാളുടെ പിതാവ് സുധാകരന്‍ (63) കോറോത്ത് പൊയിലിലുള്ള വീട്ടു പറമ്പില്‍ തൂങ്ങിമരിച്ചത്.
 
സുധാകരന്റെ ആത്മഹത്യാ കുറിപ്പില്‍ നിന്ന് സുരാജ് പിതാവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നും ഇതാണ് ആത്മഹത്യക്ക് ഇടയാക്കിയത് എന്നുമുള്ള വിവരം പോലീസ് കണ്ടെത്തിയിരുന്നു.  കാക്കൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സങ്കല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുരാജിനെ അറസ്റ്റ് ചെയ്തത്.
 
നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സുരാജ്. ഈ രീതിയിലുള്ള പശ്ചാത്തലവും സാക്ഷി മൊഴികള്‍ എന്നിവയും വച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗിക അതിക്രമത്തിന് മധ്യവയസ്‌കന് എട്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും