Webdunia - Bharat's app for daily news and videos

Install App

മകളുടെ പ്രണയം ചോദ്യം ചെയ്ത പിതാവിനെ കാമുകനും സുഹൃത്തുക്കളും ചേർന്നു മർദിച്ചു; ദാരുണാന്ത്യം

വള്ളിക്കോട് കോട്ടയം സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ യുവാവുമായി സജീവിന്റെ മകള്‍ പ്രണയത്തിലായിരുന്നു.

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (11:38 IST)
മകളുടെ കാമുകന്റെ മര്‍ദനത്തില്‍ പരുക്ക് പറ്റി ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ കുഴിയില്‍ സജീവ് (55) ആണ് ഇന്നലെ രാവിലെ 7.30ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 27ന് മെഴുവേലി കുറിയാനിപ്പള്ളിയിലെ ഭാര്യാ വീട്ടില്‍വച്ച് മകളുടെ കാമുകനും സംഘവും സജീവിനെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.മര്‍ദനമേറ്റ സജീവ് ഇടപ്പരിയാരത്തെ വീട്ടില്‍ എത്തി കുഴഞ്ഞു വീണു. ബന്ധുക്കള്‍ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 
 
വള്ളിക്കോട് കോട്ടയം സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ യുവാവുമായി സജീവിന്റെ മകള്‍ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ സജീവ് ഗള്‍ഫില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. മകളെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ശ്രമിക്കുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തതായും വിവരമുണ്ട്. യുവാവുമായും വാക്കേറ്റം ഉണ്ടായി. ഇതിനെ തുടര്‍ന്ന് സജീവിനെ ഇടപ്പരിയാരത്തെ കുടുംബവീട്ടിലെത്തി നേരത്തെ യുവാവ് മര്‍ദിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇതേസമയം അച്ഛന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് മകളും കാമുകനും ചേര്‍ന്ന് ആറന്മുള സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും വിവരമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന

അടുത്ത ലേഖനം
Show comments