സ്വന്തം കുഞ്ഞ് തന്നെയാണോ എന്ന് സംശയം; എട്ടു വയസ്സുകാരനെ അച്ഛൻ കഴുത്തറുത്ത് കൊന്നു; ജീവപര്യന്തം ശിക്ഷ

2014 നവംബർ 11 നായിരുന്നു റെജി തോമസ് മകന്‍ റിജിനെ കൊലപ്പെടുത്തിയത്.

ശനി, 6 ജൂലൈ 2019 (10:32 IST)
സ്വന്തം കുഞ്ഞ് തന്നെയാണോ എന്ന് സംശയിച്ച് എട്ട് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി കുറിയന്നൂർ കോളപ്ര സ്വദേശി റജി തോമസിനെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
 
2014 നവംബർ 11 നായിരുന്നു റെജി തോമസ് മകന്‍ റിജിനെ കൊലപ്പെടുത്തിയത്. കുറിയന്നൂർ എം ടി എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആയിരുന്നു കൊല്ലപ്പെട്ട റിജിൻ. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് കുട്ടിയെ സ്കൂളിൽനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് വെട്ടികൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയമാണ് കൊലപാതകത്തിന് പ്രതി റെജി തോമസിനെ പ്രേരിപ്പിച്ചത്. 
 
കോയിപ്രം പൊലീസാണ് കേസ് അന്വേഷിച്ചത്. കേസിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതി മനോരോഗിയാണെന്ന വാദം കോടതി തള്ളി. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി സാനു എസ് പണിക്കരാണ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രേഖ ആർ നായരാണ് ഹാജരായത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഫോൺ വിളിക്കുന്നതിനിടെ കിണറ്റിൽ വീണു; ആരുമറിയാതെ അകത്ത് കിടന്നത് മൂന്ന് ദിവസം; ഒടുവിൽ രക്ഷപെടൽ