Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് രാത്രി മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരത്ത് രാത്രി മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തി കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 ഡിസം‌ബര്‍ 2021 (08:48 IST)
തിരുവനന്തപുരത്ത് രാത്രി മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തി കൊലപ്പെടുത്തി. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ അനീഷ് ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു സംഭവം. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതോടെ പിതാവ് വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 
 
വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ചവിട്ടിത്തുറന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിനെ കുത്തിയ ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിനുള്ളില്‍ നിന്ന് ശബ്ദം, കുത്തിയത് കള്ളനാണെന്ന് കരുതി; പേട്ട കൊലപാതകക്കേസില്‍ പ്രതി