മദ്യപിച്ച് വഴക്കുണ്ടാക്കി, കലിമൂത്ത പിതാവ് മകന്റെ വടിയെടുത്ത് തലയ്ക്കടിച്ചു; മകൻ മരിച്ചു
യുവാവ് പിതാവിന്‍റെ മര്‍ദ്ദനമേറ്റു മരിച്ചു
സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്ന മകന്‍ പിതാവിന്‍റെ മര്‍ദ്ദനമേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. കരിക്കകം ഇലങ്കം റോഡില്‍ വെട്ടുകത്തി രാജു എന്ന രാജു (39) ആണ് കഴിഞ്ഞ ദിവസം രാത്രി വീടിന്‍റെ ഹാളിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മദ്യപിച്ചു വീട്ടിലെത്തിയ രാജു വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ബന്ധുക്കളോട് വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് സഹികെട്ട പിതാവ് ശിവദാസന്‍ (66) വടിയെടുത്ത് രാജുവിനെ വിരട്ടിയ സമയത്ത് അബദ്ധത്തില്‍ രാജുവിന്‍റെ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു എന്നാണു പറയുന്നത്. എന്നാല്‍ രാജു അടിയേറ്റു വീണയുടന്‍ ആംബുലന്‍സ് വരുത്തിയെങ്കിലും രാജു മരിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ല എന്നാണു നാട്ടുകാര്‍ പറയുന്നത്.
പൂന്തുറ സി.ഐ മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശിവദാസനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.