ഫാദര്‍ കുര്യാക്കോസിന്റെ മൃതദേഹത്തില്‍ പരിക്കുകളില്ല; ആന്തരികാവയവങ്ങള്‍ പരിശോധനയ്‌ക്ക് അയക്കും - പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

ഫാദര്‍ കുര്യാക്കോസിന്റെ മൃതദേഹത്തില്‍ പരിക്കുകളില്ല; ആന്തരികാവയവങ്ങള്‍ പരിശോധനയ്‌ക്ക് അയക്കും - പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (20:05 IST)
കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരാതി നൽകിയതിനു പിന്നാലെ മരിച്ച ഫാ. കുര്യാക്കോസിന്‍റെ പോസ്റ്റ്മോര്‍ട്ടം പോസ്റ്റ്മോർട്ടം പൂർത്തിയായി.  

ഫാ കുര്യാക്കോസിന്‍റെ മൃതശരീരത്തിൽ ആന്തരികമായോ ബാഹ്യമായോ പരിക്കുകളില്ല. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയക്കുമെന്നും ഡോക്‍ടര്‍മാര്‍ പറഞ്ഞു.

ഫാ. കുര്യാക്കോസിന്റേത് സ്വാഭാവിക മരണമാണെന്ന് ഹോഷിയാർപൂർ എസ്‌പി ജെ. ഇളഞ്ജെഴിയന്‍ തിങ്കളാഴ്‌ച വ്യക്തമാക്കിയിരുന്നു.

വൈദികന്റെ മരണത്തില്‍ ആരോപണങ്ങളും സംശയങ്ങളും ഉയർന്ന സാഹചര്യത്തില്‍ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും  ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞിരുന്നു,

ഫാ. കുര്യാക്കോസിന്റെ മുറിയിൽ ആരെങ്കിലും അതിക്രമിച്ച് കടന്നതിന് തെളിവില്ലെന്നും എസ്‌പി കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം, ഫാ കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അദ്ദേഹത്തിന് വധഭീഷണി ഉണ്ടായിരുന്നെന്നും മൃതദേഹം ആലപ്പുഴയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ ജോണി കാട്ടുതറ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പഞ്ചാബിൽ തന്നെയായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കില്‍ പൂജാരിയും ബ്രഹ്‌മചാരിയാവണം, ഇവിടത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമുക്ക് അറിയാമല്ലോ - തന്ത്രിയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി